തൊടിയൂർ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 752 ക്യാൻസർ രോഗികൾക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു.
2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച് കൈത്താങ്ങ് പദ്ധതിയിലൂടെ 400 പേർക്കും 8 ലക്ഷം വിനിയോഗിച്ച് തണൽ പദ്ധതി പ്രകാരം 352 പേർക്കുമാണ് കിറ്റ് നൽകിയത്.
അണ്ടിപ്പരിപ്പ്, ബദാം, ഈന്തപ്പഴം, ഉണക്കമുന്തിരി, കൽക്കണ്ടം, കപ്പലണ്ടി, ചെറുപയർ, മട്ടയരി, ശർക്കര, അവൽ, കോൺഫ്ലക്സ്, റാഗി തുടങ്ങി 13 ഇനങ്ങളാണ് പോഷക കിറ്റിൽ ഉൾപ്പെടുത്തിയത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് എ. അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷേർളി ശ്രീകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. രാജീവ്, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുൽഫിയ ഷെറിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ദീപ്തി രവീന്ദ്രൻ, സുരേഷ് താനുവേലി, എസ്. ശ്രീലത, മധു മാവോലിൽ, സുനിത അശോക്, സുധീർ കരിക്കൽ, തുളസീധരൻ, നി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |