കൊല്ലം: കേരള സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ജനജീവിതം ദുസഹമാക്കുകയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ആർ.എസ്.അബിൻ. മയ്യനാട് കാക്കോട്ട് മൂല പതിനൊന്നാം വാർഡിൽ കോൺഗ്രസ് സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് വാർഡ് പ്രസിഡന്റ് വിനോജ് വർഗീസ് അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ബി.ശങ്കരനാരായണപിള്ള മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. ജി.അജിത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിപിൻ ജോസ് മയ്യനാട്, പ്രമോദ് തിലകൻ, ആതിര രഞ്ചു, ജിഷ്ണു കൂട്ടിക്കട, വിമല ജേശുദാസ്, ക്രിസ്റ്റീന, ബിജു ധവളക്കുഴി, സ്റ്റെർവിൻ, ഷെർമി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |