പുനലൂർ: എൻജിൻ തകരാറിനെ തുടർന്ന് മധുര -ഗുരുവായൂർ ട്രെയിൻ വഴിയിൽ കുടുങ്ങി. ട്രെയിൻ 71 മിനിറ്റ് വൈകിയാണ് ഓടുന്നത്. ഇന്നലെ വൈകിട്ട് ഒറ്റയ്ക്കൽ ഭാഗത്ത് എത്തിയപ്പോഴാണ് ഇലക്ട്രിക് എൻജിന് തകരാറുണ്ടായത്. പശ്ചിമഘട്ടമായതിനാൽ പുനലൂർ- ഭഗവതിപുരം പാതയിൽ ട്രെയിനിന് പിന്നിലും എൻജിൻ ഘടിപ്പിച്ചാണ് ട്രെയിൻ ഓടുന്നത്. പിന്നിലെ എൻജിന്റെ സഹായത്തോടെ കുറച്ചു സമയത്തിനുശേഷം ട്രെയിൻ പുനലൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. ഒറ്റക്കല്ലിൽ ട്രെയിൻ അരമണിക്കൂറോളം നിറുത്തിട്ടു. വൈകിട്ട് 6.25നാണ് ട്രെയിൻ പുനലൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഇവിടെ എത്തിയശേഷം പിന്നിലെ എൻജിൻ ട്രെയിനിന്റെ മുൻഭാഗത്ത് ഘടിപ്പിച്ചു. 7.11ന് യാത്ര തുടർന്നു. പുനലൂരിൽ നിന്ന് വൈകിട്ട് 6നാണ് ട്രെയിൻ പുറപ്പെടേണ്ടിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |