കൊല്ലം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ മുണ്ടയ്ക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാതൃദിനാഘോഷം നടത്തി. തുമ്പറ എസ്. എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ഡോ.എ. സുഷമാദേവി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ കോളേജ് റിട്ട. പ്രൊഫ. പി.ഗീതാകുമാരി മാതൃദിന സന്ദേശം നൽകി. മുണ്ടയ്ക്കൽ പ്രദേശത്തെ അമ്മമാരെ ആദരിക്കലും ധനസഹായ വിതരണവും നടന്നു. സാംസ്കാരിക വേദി കൺവീനർ ഡോ. കെ.വി. പട്ടേൽ, കടപ്പാക്കട യൂണിറ്റ് സെക്രട്ടറി ബി. ലോഹി ദാസൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി. പ്രേംലാൽ സ്വാഗതവും ട്രഷറർ എസ്.എസ്. ലത നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |