കൊല്ലം: സംസ്ഥാന റൈഫിൾ അസോസിയേഷനിൽ നിന്ന് ജില്ലാ റൈഫിൾ അസോസിയേഷന് അനുവദിച്ചു നൽകിയ എയർ പിസ്റ്റൾ, സംസ്ഥാന സെക്രട്ടറി പ്രൊഫ.വി.സി. ജയിംസിൽ നിന്ന് അസോ. പ്രസിഡന്റുകൂടിയായ കളക്ടർ എൻ. ദേവീദാസൻ സ്വീകരിച്ചു. ജില്ലാ അസോസിയേഷൻ സെക്രട്ടറി വിഗ്നുരാജിന് കൈമാറി. കൊല്ലം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവിയെ പ്രതിനിധീകരിച്ച് എ.എസ്.പി എൻ. ജീജി, എ.ഡി.എം നിർമൽ കുമാർ, അസോസിയേഷൻ ഇലക്റ്റഡ് വൈസ് പ്രസിഡന്റ് അഡ്വ. ആർ. സാം, എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ ഐവിൻ ഗാൻഷ്യസ്, നിഖിൽ ബാബു, സായി കുമാർ, വിഷ്ണു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |