കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താപനില ഉയരാൻ സാദ്ധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജില്ലയ്ക്ക് പുറമെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലയിൽ താപനില 37 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ജില്ലയിലെ മലയോര മേഖലകളിലൊഴിക, വരുന്ന അഞ്ച് ദിവസം വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴയ്ക്കും സാദ്ധ്യതയുണ്ട്. അതേ സമയം ഈ മാസം 27 ഓടെ കാലവർഷം കേരള തീരത്ത് എത്തിയേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ശ്രദ്ധിക്കേണ്ടത്
രാവിലെ 11 മുതൽ വൈകിട്ട് 3 വരെ സൂര്യപ്രകാശം ഏൽക്കരുത്
പരമാവധി ശുദ്ധജലം കുടിക്കുക
മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ ഒഴിവാക്കുക
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക
ജോലി സമയം ക്രമീകരിക്കുക
അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടുക
ചൂട് നില
കൊട്ടാരക്കര, പുനലൂർ, കരുനാഗപ്പള്ളി, കൊല്ലം
തിങ്കൾ : 32, 32, 32, 32
ചൊവ്വ : 32, 32, 32, 32
ബുധൻ : 33, 33, 33, 32
വ്യാഴം: 33, 33, 32, 32
വെള്ളി : 32, 32, 33 32
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |