പുനലൂർ: സർക്കാരിന്റെ നാലാമത് വാർഷിക ദിനത്തിൽ പുനലൂർ നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കരിദിന പ്രതിഷേധ പ്രകടനത്തിന്റെ സമാപന സമ്മേളനം യു.ഡി.എഫ് പുനലൂർ നിയോജകമണ്ഡലം ചെയർമാൻ നെൽസൺ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി അഡ്വ.സൈമൺ അലക്സ്,ഡി.സി.സി ഭാരവാഹികളായ ഏരൂർ സുഭാഷ്,കെ.ശശിധരൻ, അഡ്വ.എസ്.ഇ.സഞ്ജയ്ഖാൻ, ആർ.എസ്.പി നിയോജകമണ്ഡലം സെക്രട്ടറി നാസർഖാൻ, കെ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് റോയ് ഉമ്മൻ, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് റഹീം തടിക്കാട്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സി.വിജയകുമാർ, തോയ്ത്തല മോഹനൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. പുനലൂർ ടി.ബി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി പോസ്റ്റോഫീസ് ജംഗ്ഷനിൽ സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |