കൊല്ലം: ശ്രീ പെരുംപുത്തൂരിൽ തകർന്നുവീണത് ഇന്ത്യയുടെ ഹൃദയമായിരുന്നുവെന്നും തീഗോളമായി എരിഞ്ഞത് ഈ രാജ്യത്തിന്റെ സ്വപ്‌നങ്ങളായിരുന്നുവെന്നും ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ 34-ാമത് രക്തസാക്ഷിത്വ വാർഷിക ദിനത്തോടനുബന്ധിച്ച് ഡി.സി.സിയിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ അദ്ധ്യക്ഷനായി. നേതാക്കളായ സൂരജ് രവി, എൻ.ഉണ്ണികൃഷ്ണൻ, ബി.തൃദീപ് കുമാർ, വാളത്തുംഗൽ രാജഗോപാൽ, എം.എം.സഞ്ജീവ് കുമാർ, എസ്.ശ്രീകുമാർ, ജി.ജയപ്രകാശ്, കായിക്കര നവാബ്, തുണ്ടിൽ നൗഷാദ്, ആനന്ദ് ബ്രഹ്‌മാനന്ദ്, ആദിക്കാട് മധു, ഡി.ഗീതാകൃഷ്ണൻ, എച്ച്.അബ്ദുൽ റഹുമാൻ, ഹബീബ് സേട്ട് തുടങ്ങിയവർ സംസാരിച്ചു.
പുഷ്പാർച്ചനയ്ക്കും അനുസ്മരണ യോഗത്തിനും മീര രാജീവ്, മുണ്ടയ്ക്കൽ രാജശേഖരൻ, ഗോപാലകൃഷ്ണൻ, സാബ്ജാൻ, ഗോപാലകൃഷ്ണപിള്ള, സിദ്ദിഖ്, അലക്‌സാണ്ടർ, കൃഷ്ണകുമാർ, ഷേണായി, എം.മാത്യൂസ്, കെ.ബി.ഷഹാൽ, കുരീപ്പള്ളി യഹിയ, ശങ്കരനാരായണപിള്ള, വി.എസ്.ജോൺസൺ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |