കൊല്ലം: പട്ടികജാതി വികസന വകുപ്പ് ജില്ലയിലെ വിവിധ ഓഫീസുകളിൽ കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ പരിശീലനാർത്ഥികൾക്കായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്.ഡബ്ല്യു. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരാകണം. പ്രായപരിധി: 21-35. പരിശീലന കാലാവധി ഒരുവർഷം. പ്രതിമാസം 20000 രൂപ ഓണറേറിയം.
വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ നിശ്ചിതമാതൃകയിലുള്ള അപേക്ഷയോടൊപ്പം ജൂൺ 6ന് മുമ്പ് കൊല്ലം സിവിൽ സ്റ്റേഷനിലെ പട്ടികജാതി വികസന ഓഫീസിലോ, അതാത് ബ്ലോക്ക് കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലോ നൽകാം. ഫോൺ: 0474 2794996.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |