കൊല്ലം: കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ ആസ്വാദകരൊഴുകിയെത്തിയത് കോൽക്കളി, ദഫ് മുട്ട്, അറബനമുട്ട്, വട്ടപ്പാട്ട് വേദിയായ ഭരത് മുരളി നഗറിലേക്കാണ്. വൈകിയാണ് ആരംഭിച്ചതെങ്കിലും വേദിയിൽ കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥയായിരുന്നു. നിറഞ്ഞ സദസ് കൈയടികളോടെയാണ് ഓരോ പ്രകടനത്തെയും വരവേറ്റത്. ഒന്നിനൊന്ന് മിന്നും പ്രകടനം കാഴ്ച്ചവച്ച് ആസ്വാദകരെ അമ്പരിപ്പിച്ച നിമിഷങ്ങൾക്കാണ് പിന്നീടങ്ങോട്ട് രാത്രി വൈകിയും സദസ് സാക്ഷ്യം വഹിച്ചത്. കോൽക്കളിക്ക് തൊട്ടുപിന്നാലെ അരങ്ങേറിയ ദഫ് മുട്ട് മത്സരത്തിനിടെ വേദിക്ക് പുറത്ത് ശക്തമായ മഴ പെയ്തെങ്കിലും മത്സരത്തെ അതൊന്നും ബാധിച്ചില്ല. തുടർന്ന് അരങ്ങേറിയ അറബനമുട്ട് മത്സരം കാണികൾക്ക് വേറിട്ട അനുഭവമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |