കൊല്ലം: സാഹിത്യഗവേഷകയും അദ്ധ്യാപികയുമായിരുന്ന ഡോ. എസ്. അവനീബാലയുടെ സ്മരണാർത്ഥം, മലയാളത്തിലെ വനിത എഴുത്തുകാർക്കായി അവനീബാല അനുസ്മരണസമിതി ഏർപ്പെടുത്തിയ അവനീബാല പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. 10000 രൂപയും ശില്പവും പുരസ്കാരരേഖയും അടങ്ങുന്നതാണ് പുരസ്കാരം. 2021 ജനുവരി 1 നും 2024 ഡിസംബർ 31 നും ഇടയിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് 2025ലെ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. പുരസ്‌കാരത്തിന് പരിഗണിക്കാനുള്ള പുസ്തകങ്ങളുടെ 4 കോപ്പികൾ 2025 ജൂൺ 18നകം കൺവീനർ, അവനീബാല അനുസ്മരണ സമിതി, രവീന്ദ്രമനിരം, ഞാറയ്ക്കൽ, പെരിനാട് പി.ഒ, കൊല്ലം 691601 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9847333169, 9400150709
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |