മയ്യനാട്: എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച 23 കുട്ടികളെ മയ്യനാട് സേവാഭാരതി അനുമോദിച്ചു.
പീടികമുക്ക് ചെട്ടി മഹാസഭ ഹാളിൽ നടന്ന പരിപാടിയിൽ ക്യാഷ് അവാർഡും ട്രോഫികളും വിതരണം ചെയ്തു.
കുട്ടികളുടെ വിജയത്തിന് വഴിയൊരുക്കിയ ട്യൂഷൻ സെന്ററുകളിലെ ഡയറക്ടർമാരെയും ചടങ്ങിൽ ആദരിച്ചു. മയ്യനാട് അക്ഷര ട്യൂഷൻ സെന്ററിലെ ഹരികുമാർ, ഉമയനല്ലൂർ ഈഗാ സ്റ്റഡി സെന്ററിലെ നൗഫൽ, മേവറം വിംഗ്സ് അക്കാഡമിയിലെ ശ്രീരാജ്, കൂട്ടിക്കട വിദ്യ അക്കാഡമിയിലെ നീതി രഞ്ജിത്ത് എന്നിവരെയാണ് ആദരിച്ചത്. കാ.നാ.അഭിലാഷ് വിദ്യാഭ്യാസവും വ്യക്തി വികാസവും എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തി. സേവാഭാരതി സമിതി പ്രസിഡന്റ് സതീഷ് അദ്ധ്യക്ഷനായി. ഗുൽസാരിലാൽ സ്വാഗതം പറഞ്ഞു.
നാണു തമ്പി, ആനന്ദ്, അഭിലാഷ്, ഹരികുമാർ, നൗഫൽ, ശ്രീരാജ്, അഖിൽ, വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |