കൊല്ലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജനയുടെയും ജില്ലാ പരാതി പരിഹാര സംവിധാനമായ ഓംബുഡ്സ്മാനായി ജി. കൃഷ്ണകുമാർ ചുമതലയേറ്റു. തദ്ദേശ സ്വയംഭരണ വകുപ്പിൽ ജോയിന്റ് ഡവലപ്മെന്റ് കമ്മിഷണർ, കൊട്ടാരക്കര കില ഇ.ടി.സി പ്രിൻസിപ്പൽ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സർവീസിലിരിക്കെ മികച്ച സേവനത്തിന് സർക്കാരിന്റെ ഗുഡ് സർവീസ് എൻട്രി ലഭിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി മരുതൂർകുളങ്ങര സ്വദേശിയാണ്. വിലാസം: ഓംബുഡ്സ്മാൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, മൂന്നാം നില, കളക്ടറേറ്റ്, കൊല്ലം ഇ- മെയിൽ: ombudsmankollam@gmail.com
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |