കൊല്ലം: പാരിപ്പള്ളി ശ്രീനാരായണ പബ്ളിക് ലൈബ്രറി സംഘടിപ്പിച്ച, ഗുരുദേവ കൃതികളുടെ ആലാപനവും കവിയരങ്ങും കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഹാളിൽ നടന്ന സമ്മേളനത്തിൽ ഗ്രന്ഥശാല പ്രസിഡന്റ് ജി. ബാബു വുഡ് ഹൗസ് അദ്ധ്യക്ഷത വഹിച്ചു. ഷീല മധു, കെ.ജി. രാജു, അനന്തകൃഷ്ണൻ, അഗ്രിമാസനൽ, പ്രാർത്ഥന പ്രദീപ് എന്നിവർ കവിതകൾ അവതരിപ്പിച്ചു. പി.ആർ.കുട്ടപ്പൻ, ആകാശ് ഗംഗ, മിഥുന, രുദ്രശ്രീ, എം.എ. ഭദ്ര എന്നിവർ ഗുരുദേവ കൃതികൾ ആലപിച്ചു. എം. സുനിൽകുമാർ, ഡോ. ആർ. ജയചന്ദ്രൻ, അജി ബാബു, വി. സതീശൻ, പ്രജല എന്നിവർ സംസാരിച്ചു. പി. ശശിധരൻ മൂഴിക്കര, ഡി. സദീപ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |