കൊല്ലം: മൃഗസംരക്ഷണ വകുപ്പും ജില്ലാ ശിശുക്ഷേമസമിതിയും ഇന്ത്യൻ വെറ്ററിനറി അസോസിയേഷനും സംയുക്തമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 മുതൽ 12 30 വരെയാണ് മത്സരം
മൃഗസംരക്ഷണം ശിശുക്ഷേമം എന്നിവയെ അടിസ്ഥാനമാക്കിയാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ടീമുകൾക്ക്
സമ്മാനങ്ങൾ നൽകും. കൊല്ലം കളക്ടറേറ്റ് ആത്മ ഹാളിൽ നടക്കുന്ന ക്വിസ് മത്സരം കളക്ടർ എൻ ദേവീദാസ് ഉദ്ഘാടനം ചെയ്യും
പങ്കെടുക്കാൻ ആഗ്രഹിക്കന്ന സ്കൂളുകൾ ടീമംഗങ്ങളുടെ വിവരങ്ങൾ സഹിതം 94475 56360 എന്ന നമ്പരിൽ ബന്ധപ്പെടണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |