കൊല്ലം: കേരളാ ഒളിമ്പിക് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച് നാളെ സെക്കിൾ റാലി സംഘടിക്കും. പാരിപ്പള്ളി, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്ന് അഞ്ചുപേർ വീതം ഒളിമ്പിക് പതാകയേന്തി സൈക്കിൾ റാലിയിൽ പങ്കെടുക്കും. പാരിപ്പള്ളി ജംഗ്ഷനിൽ ജി.എസ്. ജയലാൽ എം.എൽ.എ, കരുനാഗപ്പള്ളി ബസ് സ്റ്റാൻഡിൽ സി.ആർ. മഹേഷ് എം.എൽ.എ, കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ എന്നിവർ റാലിയുടെ ഫ്ളാഗ് ഓഫ് നിർവഹിക്കും. ചിന്നക്കടയിൽ സമാപന സമ്മേളനം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |