കൊല്ലം: ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് ഒഫ് ബയോമെഡിക്കൽ എൻജിനിയറിംഗ്, ഐ.ഇ.ഇ.ഇ ഇ.എം.ബി.എസ് കേരള ഘടകം, ടെലിമെഡിസിൻ സൊസൈറ്റി ഒഫ് ഇന്ത്യ, ഡിജിറ്റൽ ഹെൽത്ത് ഇന്ത്യ അസോസിയേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ വെബിനാർ പരമ്പര സമാപിച്ചു. 'സിനാപ്സിസ് 21' എന്നപേരിൽ നടത്തിയ പരമ്പരയിൽ 'ടെലിമെഡിസിൻ, ഇഹെൽത്ത്' എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഒൻപതോളം ക്ലാസുകൾ നടന്നു. സമാപന സമ്മേളനത്തിന് പ്രൊഫ. ഡോ. സി. ഉണ്ണി അദ്ധ്യക്ഷനായി. അസി. പ്രൊഫ. വി. അശ്വിൻ രാജ്, എം.ജി. ബിജോയ്, മഹേഷ്.ആർ. പണിക്കർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |