ചാത്തന്നൂർ: വെളിച്ചിക്കാല പ്രതിഭ ആർട്സ് സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന വായനപക്ഷാചരണത്തിന്റെ ഭാഗമായി ഇന്ന് വി. സാംബശിവൻ അനുസ്മരണം നടത്തും. രാവിലെ 10ന് ഗൂഗിൾമീറ്റ് വഴി നടക്കുന്ന സമ്മേളനം പഞ്ചായത്തംഗം ഏലിയാമ്മ ജോൺസൺ ഉദ്ഘാടനം ചെയ്യും. പ്രൊഫ. വസന്തകുമാർ സാംബശിവൻ, ലൈബ്രറി കൗൺസിൽ താലൂക്ക് യൂണിയൻ അംഗം ആർ. അനിൽകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.
ക്ലബ് പ്രസിഡന്റ് വി.സി. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. കുട്ടികൾക്കുള്ള പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം ബാലസാഹിത്യകാരൻ സന്തോഷ് പ്രിയൻ നിർവഹിക്കും. ഡോ. ആൽഫ്രഡ് വി. സാമുവൽ, ക്ലബ് സെക്രട്ടറി ജെ. ഷാജിമോൻ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |