SignIn
Kerala Kaumudi Online
Saturday, 27 April 2024 10.33 AM IST

എൽ.ഐ.സി 'ആരോഗ്യ രക്ഷക്' നാളെ മുതൽ

lic

കൊല്ലം: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ (എൽ.ഐ.സി) പുതിയ വ്യക്തിഗത ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ആരോഗ്യ രക്ഷക് നാളെ മുതൽ ആരംഭിക്കും. ആശുപത്രിയിൽ പ്രവേശിക്കുമ്പോഴും വിവിധ ശസ്ത്രക്രിയകൾക്കും നിശ്ചിത ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതിയാണിത്. സ്ഥിര ആനുകൂല്യങ്ങൾക്ക് പുറമേ, പോളിസി ഉടമ മരിച്ചാൽ ഓട്ടോ ഹെൽത്ത് കവർ ബെനഫിറ്റും പ്ലാൻ ഉറപ്പുനൽകുന്നു. ഗുരുതര ശസ്ത്രക്രിയകൾക്കും ആനുകൂല്യം ലഭ്യമാകുന്ന തരത്തിലാണ് പോളിസി ഘടനയെന്ന് എൽ.ഐ.സി അറിയിച്ചു. പോളിസിയിൽ ചേരുന്നതിന് മുമ്പ് കൃത്യമായ വിവരങ്ങൾക്കും പ്രീമിയം തുകയെയും കുറിച്ചുള്ള അന്വേഷണം എൽ.ഐ.സിയുമായി നേരിട്ടോ ഇൻഷ്വറൻസ് വിദഗ്ദ്ധരുമായോ ചർച്ചചെയ്യണം.

സവിശേഷതകൾ

1. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പോളിസിയിൽ ചേരാം
2. പോളിസി ഉടമയുടെ പങ്കാളി, കുട്ടികൾ, രക്ഷകർത്താക്കൾ എന്നിവരും പരിധിയിൽ വരും
3. വിവാഹം പിന്നീടാണെങ്കിൽ പങ്കാളിയെ പോളിസിയിൽ ഉൾപ്പെടുത്താം
4. പോളിസി എടുത്തശേഷം ജനിച്ചതും നിയമപരമായി ദത്തെടുത്ത കുട്ടികളും ഉൾപ്പെടും
5. ആശ്രിതരായ കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണമില്ല
6. അധിക അംഗങ്ങളെ ഉൾപ്പെടുത്തിയാൽ പ്രീമിയം തുക വർദ്ധിക്കും
7. വാർഷിക - അർദ്ധ വാർഷിക അടിസ്ഥാനത്തിൽ പ്രീമിയം
8. നിർവചിക്കപ്പെട്ട ആനുകൂല്യ പദ്ധതിയായതിനാൽ വായ്പകൾ ലഭിക്കും

9. 2500 രൂപ മുതൽ 10,000 രൂപ വരെ തിരഞ്ഞെടുക്കാവുന്ന പ്രതിദിന ആശുപത്രി ആനുകൂല്യങ്ങൾ (500 രൂപയുടെ ഗുണിതങ്ങൾ)
10. മൂന്ന് വർഷം കൂടുമ്പോൾ ആശുപത്രി ബോണസ് 15 ശതമാനം വർദ്ധിക്കും
11. മൂന്നുവർഷം തുടർച്ചയായി ക്ലെയിം ഇല്ലെങ്കിൽ 5 ശതമാനം നോ ക്ലെയിം ബോണസ്

നിബന്ധനകൾ

1. ആശുപത്രിയിൽ പ്രവേശിക്കുന്നത് ഇന്ത്യയിലായിരിക്കണം
2. ആദ്യവർഷം ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ടെങ്കിൽ പരമാവധി 30 ദിവസത്തെ ചെലവുകൾ
3. രണ്ടാം വർഷം മുതൽ പരമാവധി 90 ദിവസത്തെ ചെലവുകൾ
4. ആനുകൂല്യം നൽകുന്ന ആകെ ദിവസങ്ങളുടെ എണ്ണം പരമാവധി 900 ദിവസം
5. ദിവസേനയുള്ള ആനുകൂല്യം ലഭിക്കാൻ 24 മണിക്കൂർ ആശുപത്രി ചികിത്സ നിർബന്ധം
6. ഹീമോ ഡയാലിസിസും റേഡിയോ തെറാപ്പിയും ഒഴികെ ഡേ കെയർ ചികിത്സകൾക്ക് ആനുകൂല്യം ലഭിക്കില്ല

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.