സമയക്രമം പാലിക്കുന്നില്ല
കൊല്ലം: ജില്ലയിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ സമയക്രമം പാലിക്കുന്നില്ലെന്ന് ആക്ഷേപം. രാവിലെ 9ന് ആദ്യ വാക്സിൻ നൽകണമെന്നാണ് നിർദ്ദേശമെങ്കിലും പലയിടത്തും ഒരുമണിക്കൂറോളം വൈകിയാണ് ആരംഭിക്കുന്നത്. സ്പോട്ട് രജിസ്ട്രേഷനുള്ളതിനാൽ വാക്സിനേഷൻ അവസാനിക്കുന്നതും വൈകിയാണ്. ഉച്ചയ്ക്ക് 2ന് തീർക്കേണ്ട ക്യാമ്പുകളിൽ പലതും വൈകിട്ട് ആറോടെയാണ് അവസാനിക്കുക.
വാക്സിൻ സ്വീകരിക്കുന്നതിന് ഓൺലൈനിൽ രാവിലെ 9 മുതൽ 10 വരെയുള്ള ആദ്യസ്ലോട്ടുകൾ തിരഞ്ഞെടുക്കുന്നവരാണധികവും. വാക്സിൻ സ്വീകരിച്ചുകഴിഞ്ഞ് ജോലിക്ക് പോകാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് ആദ്യ സ്ലോട്ടുകൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ ക്യാമ്പുകളിൽ ജീവനക്കാർ എത്തുന്നത് മിക്കപ്പോഴും 9.30ന് ശേഷമായിരിക്കും. പിന്നീട് ഇവരുടെ സൗകര്യപ്രകാരം വാക്സിനേഷൻ ആരംഭിക്കുമ്പോഴേക്കും പത്തുമണി കഴിയും. പൊലീസ് വോളണ്ടിയർമാരും വാക്സിൻ സ്വീകരിക്കുന്നവരും രാവിലെ 8.15 ഓടെ ക്യാമ്പുകളിലെത്തുന്നുണ്ടെങ്കിലും കാത്തുനിൽക്കാനാണ് വിധി.
ജില്ലയിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ: 81
ക്യാമ്പുകൾ തുറക്കേണ്ടത്: രാവിലെ 8.30ന്
ആദ്യ വാക്സിൻ നൽകേണ്ട സമയം: 9.00
ഇപ്പോൾ നൽകുന്നത്: 10.00ന് ശേഷം
അവസാന വാക്സിൻ നൽകേണ്ടത്: ഉച്ചയ്ക്ക് 2ന്
ഇപ്പോൾ അവസാനിക്കുന്നത്: വൈകിട്ട് 6ന്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |