SignIn
Kerala Kaumudi Online
Friday, 26 April 2024 5.26 PM IST

ആനവണ്ടി ഞെളിഞ്ഞ് നിൽക്കും, 'വിമാനത്താവള' ഡിപ്പോകളിൽ

ksrtc

കൊല്ലം: കനത്ത നഷ്ടത്തിൽ നിന്ന് കരകയറാൻ പുതിയ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. ജില്ലാ കേന്ദ്രങ്ങളിലെ ഡിപ്പോകളിൽ വിമാനത്താവളങ്ങൾക്ക് സമാനമായ സൗകര്യമൊരുക്കി യാത്രക്കാരെ ആകർഷിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ഭരണവിഭാഗം ജീവനക്കാരുമായി നടത്തിയ ഗൂഗിൾ മീറ്റിലാണ് എം.ഡി ബിജു പ്രഭാകർ ഇത്തരത്തിലൊരു ആശയം പങ്കുവച്ചത്.

ദീർഘദൂര സൂപ്പർഫാസ്റ്റ്, എക്സ്‌പ്രസ്, ഡീലക്സ് സർവീസുകൾ ഇവിടങ്ങൾ കേന്ദ്രീകരിച്ച് മാത്രമാക്കും. യാത്രക്കാരെ വിമാനത്താവളങ്ങളിലേത് പോലെ ജീവനക്കാർ സ്വീകരിച്ച് ശീതീകരിച്ച വിശ്രമ മുറികളിലെത്തിക്കും. ബസ് പുറപ്പെടാറാകുമ്പോൾ ജീവനക്കാർ യാത്രക്കാരെ ബസുകളിലേക്ക് ആനയിക്കും. കുറഞ്ഞത് മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.

കിഫ്ബിയിൽ ഉൾപ്പെടുത്തി കൊല്ലം ട്രാൻസ്പോർട്ട് ഡിപ്പോ ആധുനികവത്കരിക്കുമെന്ന് ഇത്തവണത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിപ്പോ ഓഫീസിന് പുറമേ ഷോപ്പിംഗ് കോംപ്ലക്സ്, ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്താനുള്ള ഹോട്ടൽ മുറികൾ, പാർക്ക് എന്നിവയാണ് പുതിയ കെട്ടിടത്തിൽ സജ്ജമാക്കുന്നത്. പുതിയ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി മുന്നോട്ട് പോവുകയാണെങ്കിൽ ഇതിനാവശ്യമായ സംവിധാനങ്ങൾ പരീക്ഷണമെന്നോണം കൊല്ലത്തെ പുതിയ ഡിപ്പോ സമുച്ചയത്തിൽ ഒരുക്കിയേക്കും.

 കൗണ്ടറിൽ ചുള്ളൻമാർ!

ജില്ലാ ആസ്ഥാനത്തെ ഡിപ്പോകളിലെ എൻക്വയറി കൗണ്ടറും വൈകാതെ സ്മാർട്ടാകും. ഇപ്പോൾ ഏറ്രവും സീനിയറായ ജീവനക്കാരെയാണ് കൗണ്ടറുകളിൽ നിയോഗിക്കുന്നത്. ഇതിന് പകരം ചെറുപ്പക്കാരായ ജീവനക്കാരെ പ്രത്യേക പരിശീലനം നൽകി നിയോഗിക്കും. ബസുകളുടെ സഞ്ചാരം നിരീക്ഷിക്കാൻ ജി.പി.എസ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകളും പുതുതായി വാങ്ങും. ഈ പരിഷ്കാരങ്ങൾക്കൊപ്പം സർവീസുകൾ വെട്ടിക്കുറയ്ക്കാനും ആലോചനയുണ്ട്. കുറച്ച് ബസുകൾ ഉപയോഗിച്ച് കൂടുതൽ ലാഭം നേടുകയാണ് ലക്ഷ്യം.

 വരുമാനമില്ലെങ്കിൽ ഡീസൽ കാശ് പഞ്ചായത്തുകൾ നൽകണം

വരുമാനമില്ലാത്ത സർവീസുകൾ ജനങ്ങളുടെ ആവശ്യപ്രകാരം നടത്തേണ്ടിവന്നാൽ ഡീസലിനുള്ള ചെലവ് പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങിയെടുക്കാൻ ശ്രമിക്കണമെന്ന ഗതാഗത മന്ത്രിയുടെ നിർദ്ദേശവും കെ.എസ്.ആർ.ടി.സി എം.ഡി യോഗത്തിൽ അവതരിപ്പിച്ചു. ഇത്തരത്തിൽ ഓപ്പറേറ്റ് ചെയ്യാൻ കഴിയുന്ന സർവീസുകളുടെ പട്ടിക സമർപ്പിക്കാനും നിർദ്ദേശിച്ചു.  പ്രധാന നിർദ്ദേശങ്ങൾ 01. വരുമാനമില്ലാത്ത ട്രിപ്പുകൾ ഒഴിവാക്കണം 02. ഡിപ്പോകളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ വാടകയ്ക്ക് നൽകണം 03. രാത്രിയിൽ ഡീസൽ പമ്പുകളിൽ അൺലോഡ് ചെയ്യുന്നത് അവസാനിപ്പിക്കണം 04. ബസ് ബ്രേക്ക് ഡൗണായാൽ 30 മിനിട്ടിനകം പകരം സംവിധാനം ഒരുക്കണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, KSRTC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.