SignIn
Kerala Kaumudi Online
Saturday, 04 May 2024 8.44 AM IST

യാത്രക്കാരുടെ ആ പരാതി ഒടുവിൽ കെഎസ്‌ആർ‌ടിസി കേട്ടു, സ്വിഫ്‌റ്റ് ബസുകളിൽ ഇനി സുഖയാത്ര

curtain

കൊച്ചി: കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസുകളിലെ ഒമ്പത് സ്ത്രീ സംവരണ സീറ്റുകളിലെ റിസർവേഷൻ സ്ത്രീകൾക്ക് മാത്രമാക്കി. മുമ്പ് ഇവ റിസർവേഷനിലൂടെ പുരുഷന്മാർക്കും നൽകുമായിരുന്നു. ഇനി ഓൺലൈനായി ബുക്ക് ചെയ്യമ്പോൾ സ്ത്രീ സംവരണ സീറ്റുകൾ പിങ്ക് നിറത്തിലും ബാക്കിയുള്ളവ പച്ച നിറത്തിലുമാണ് കാണുക. പിങ്ക് സീറ്റുകൾ സ്ത്രീകൾക്കു മാത്രമേ ബുക്ക് ചെയ്യാനാകൂ. ഭിന്നശേഷിക്കാരുടെ സീറ്റുകളും മറ്റുള്ളവർക്ക് ബുക്ക് ചെയ്യാൻ സാധിക്കില്ല. സൂപ്പർ ഫാസ്റ്റ്, സ്വിഫ്റ്റ് ബസുകളിലും മൂന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. സ്ത്രീ സീറ്റുകൾ പുരുഷന്മാർ കൈയ്യടക്കുന്നതായുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് പരിഷ്‌കാരം.

ഇലക്ഷന് കൂടുതൽ സർവീസ്

തിരഞ്ഞെടുപ്പ് പ്രമാണിച്ച് കെ.എസ്.ആർ.ടി.സി 20ന് തുടങ്ങിയ പ്രത്യേക അന്തർ സംസ്ഥാന സർവീസുകൾ 30 വരെ തുടരും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസുരു എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവീസ്. ബംഗളൂരു എറണാകുളം (സേലം, കോയമ്പത്തൂർ പാലക്കാട് വഴി) രാത്രി 6.45നും 7.30നുമാണ് സർവീസ്. ജില്ലയ്ക്ക് അകത്ത് അതത് യൂണിറ്റുകൾക്ക് ആവശ്യാനുസരണം ബസുകൾ ഓടിക്കാം.

സ്വിഫ്റ്റ് ബസിൽ കർട്ടൻ

കനത്ത ചൂടിൽ നിന്ന് രക്ഷ നേടാൻ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ കർട്ടനുകൾ ഇട്ടുതുടങ്ങി. യാത്രക്കാരുടെ പരാതികളെ തുടർന്നാണിത്. ആകെയുള്ള 151 സ്വിഫ്റ്റ് ബസുകളിൽ 75 എണ്ണത്തിൽ ആദ്യഘട്ടം കർട്ടനിടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SWIFT, KSRTC, CURTAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.