കൊല്ലം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി ആറിന് അഭിമുഖം നടക്കും.
പ്ളസ് ടു മിനിമം യോഗ്യതയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ആറിനു മുൻപായി എംപ്ലോയബിലിറ്റി സെന്ററിലെ ഫോൺനമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാതെ നേരിട്ട് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾക്ക് അവസരം ലഭിക്കില്ല. നൈപുണ്യ പരിശീലനവും അഭിമുഖ പരിശീലനവും കൂടാതെ കരിയർ കൗൺസിലിംഗ് ക്ലാസുകളും എംപ്ലോയബിലിറ്റി സെന്ററിൽ ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും - 8714835683,9895699194
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |