കൊല്ലം: റോട്ടറി ക്ലബ് ഓഫ് ക്വയിലോൺ ഈസ്റ്റിന്റെയും ചുങ്കത്ത് ജ്വല്ലറിയുടെയും നേതൃത്വത്തിൽ ഇന്ന് മുതൽ 15 വരെ സൗജന്യ മെഗാ വാക്സിനേിഷൻ ക്യാമ്പ് സംഘടിപ്പിക്കും. കൊല്ലം ശങ്കേഴ്സ് ആശുപത്രി, ഡോ. നായേഴ്സ് ആശുപത്രി എന്നിവിടങ്ങളിൽ നടത്തുന്ന ക്യാമ്പുകളിലൂടെ 10,000 ഡോസ് വാക്സിൻ സൗജന്യമായി നൽകും. വാക്സിനേഷൻ ആവശ്യമുള്ളവർക്ക് ചുങ്കത്ത് ജ്വല്ലറിയിൽ നിന്ന് ടോക്കൺ ലഭ്യമാകും. കോവിൻ സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ജ്വല്ലറിയിൽ ലഭ്യമാണെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ചുങ്കത്ത് ജ്വല്ലറി മാനേജർ രാജ് മോഹൻ, മുൻ റോട്ടറി ഗവർണർ ഡോ. ജോൺ ഡാനിയൽ, റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ ഈസ്റ്റ് പ്രസിഡന്റ് ആർ. വിജയകുമാർ, സെക്രട്ടറി എം. ബൈജു, സർവീസ് പ്രോജക്ട് ചെയർമാൻ ജോസ് വർഗീസ്, നിയുക്ത പ്രസിഡന്റ് ബി. ഹരികുമാർ, അംഗങ്ങളായ മാത്യു അലക്സാണ്ടർ, എസ്.കെ. അനിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |