SignIn
Kerala Kaumudi Online
Saturday, 27 April 2024 5.31 AM IST

കരീബിയൻ ബ്രൗൺ ബൂബിക്ക് കൂട്ടായി കോസ്റ്റൽ പൊലീസ്

brown
ശക്തികുളങ്ങര തുറമുഖത്ത് അവശനിലയിൽ കണ്ടെത്തിയ കരീബിയൻ ബ്രൗൺ ബൂബി ഇനത്തിൽപ്പെട്ട പക്ഷി

കൊല്ലം: കൂട്ടം തെറ്റി ഒറ്റയ്ക്കായിപ്പോയ ദേശാടനപ്പക്ഷിക്ക് തുണയായി നീണ്ടകര തീരദേശ പൊലീസ്. കരീബീയിൻ ദ്വീപസമൂഹത്തിൽ കണ്ടുവരുന്ന 'ബ്രൗൺ ബൂബി' ഇനത്തിൽപ്പെട്ട കടൽപ്പക്ഷിക്കാണ് പൊലീസ് രക്ഷകരായത്.

ഇന്നലെ രാവിലെ നീണ്ടകര പാലത്തിനപ്പുറമുള്ള കായലിലൂടെ കടന്നുപോകുകയായിരുന്ന വള്ളത്തിൽ ദേശാടനപ്പക്ഷി അവശയായി വീഴുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ മത്സ്യഫെഡ് പെട്രോൾ പമ്പിലെത്തിച്ചു. തുടർന്ന് മത്സ്യത്തൊഴിലാളിയായ ജോസി ആന്റണി വിവരം തീരദേശ പൊലീസിനെ അറിയിച്ചു.

സ്ഥലത്തെത്തിയ തീരദേശ പൊലീസ് ഇൻസ്‌പെക്ടർ ആർ. രാജേഷ്, എസ്.ഐ എം.സി. പ്രശാന്തൻ, പി.ആർ.ഒ ഡി. ശ്രീകുമാർ എന്നിവർ കരീബിയൻ അതിഥിയെ ഏറ്റെടുത്തു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പക്ഷിയെ ശുശ്രൂഷയ്ക്കായി മൃഗസംരക്ഷണ വകുപ്പിന് കൈമാറുകയായിരുന്നു.

സേവന പ്രവർത്തനങ്ങൾ പരിഗണിച്ച് അടുത്തിടെയാണ് ജൈവവൈവിദ്ധ്യ ബോർഡിന്റെ പുരസ്കാരം നീണ്ടകര കോസ്റ്റൽ പൊലീസിന് ലഭിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, BIRD SAVED, NEENDAKARA COASTAL POLICE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.