SignIn
Kerala Kaumudi Online
Saturday, 27 April 2024 8.32 AM IST

ഓപ്പറേഷൻ ബ്ളൂ ബീറ്റുമായി തീരദേശ പൊലീസ്

mukesh
കോസ്റ്റൽ പൊലീസിന്റെ 'ശുചിത്വ തീരം, സുരക്ഷിത തീരം' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച തീര ശുചീകരണവും പുന്നത്തൈ നടീലിന്റെയും ഉദ്ഘാടനം കൊല്ലം ബീച്ചിൽ എം. മുകേഷ് എം.എൽ.എ നിർവഹിക്കുന്നു

 ജില്ലയിൽ ലോക തീരദേശ ശുചീകരണ ദിനാചരണം

കൊല്ലം: തീരദേശ പൊലീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ 'ഓപ്പറേഷൻ ബ്ളൂ ബീറ്റ്' എന്ന പേരിൽ വിവിധ പരിപാടികളുമായി ലോക തീരദേശ ശുചീകരണ ദിനം ആചരിച്ചു. തീരദേശവാസികളുടെ സഹകരണത്തോടെ ശുചീകരണ പ്രവർത്തനങ്ങളും പുന്നത്തൈകൾ നട്ടുപിടിപ്പിക്കലും സംഘടിപ്പിച്ചു. നീണ്ടകര ഗവ. താലൂക്ക് ആശുപത്രിയോട് ചേർന്നുള്ള തീരദേശ മേഖലയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി അജൈവ മാലിന്യം ശേഖരിക്കുകയും തീരത്തോട് ചേർന്ന് അൻപത് പുന്നമര തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു.

കൊല്ലം ബീച്ചിൽ നടന്ന പ്രവർത്തനങ്ങൾ എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാത്തിമ മാതാ കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാർ, കടലോര ജാഗ്രതാ സമിതി അംഗങ്ങൾ, ബീച്ചിലെ പ്രീ റിക്രൂട്ട്മെന്റ് ട്രെയിനികൾ തുടങ്ങിയവർ പങ്കാളികളായി. കൊല്ലം ബീച്ച് മേഖലയിൽ നൂറ് പുന്നത്തൈകൾ നട്ടുപിടിപ്പിച്ചു. അഷ്ടമുടിക്കായലിലെ വിവിധ തുരുത്തുകളിൽ അടിഞ്ഞുകൂടിയ അജൈവ മാലിന്യം കടലിന്റെ മക്കൾ സാംസ്കാരിക സമിതിയിലെ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ശേഖരിച്ചു. ഇരുപതോളം ഫൈബർ വള്ളങ്ങളിലെത്തിയ തൊഴിലാളികൾ പ്രവർത്തനത്തിൽ പങ്കാളികളായി. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ ഫ്ലാഗ് ഓഫ് ചെയ്തു.

കോസ്റ്റൽ പൊലീസ് എസ്.എച്ച്.ഒയുടെ ചുമതലയുള്ള എസ്.ഐ അബ്ദുൽ മജീദ്, എം.സി. പ്രശാന്തൻ, എസ്.ഐമാരായ രാജീവൻ, ഹരികുമാർ, പി.ആർ.ഒ ഡി. ശ്രീകുമാർ, എ.എസ്.ഐമാരായ എസ്. അശോകൻ, മധു, വിശ്വനാഥൻ, സി.പി.ഒമാരായ ജിബു, മഞ്ജിലാൽ, അനിൽ, ആന്റണി, കോസ്റ്റൽ വാർഡന്മാരായ സിൽവി തോമസ്, രഞ്ജിത്ത്, ഉന്മേഷ്, ബോട്ട് ജീവനക്കാരായ അജയൻ, രാജു, രാജേഷ് നാരായണൻ, ശ്രീകുമാർ, നീണ്ടകര ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജീവൻ കൊന്നയിൽ, ഡോ. പാറ്റ് ഡി. സിൽവ, അസി. പ്രൊഫ. ഡോ. ഡാർലിൻ, ഫിസിക്കൽ ട്രെയിനർ ശ്രീജിത്ത് മനോജ്, കടലിന്റെ മക്കൾ സാംസ്കാരിക സമിതി സെക്രട്ടറി പീറ്റർ ആന്റണി തുടങ്ങിയവർ വിവിധ ഇടങ്ങളിൽ പരിപാടികൾക്ക് നേതൃത്വം നൽകി.

വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച അജൈവ മാലിന്യം ഫൈബർ വള്ളങ്ങളിൽ ശക്തികുളങ്ങര ഹാർബർ പ്ളാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിൽ എത്തിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, COASTAL POLICE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.