കൊല്ലം: കെ.എസ്.ആർ.ടി.സി ബസിന്റെ യാത്ര തടസപ്പെടുത്തി യുവാവിന്റെ ബൈക്ക് യാത്ര. ആലപ്പുഴ - കൊല്ലം ഫാസ്റ്റ് പാസഞ്ചറിന് മുന്നിലാണ് ആൽത്തറമൂട് മുതൽ രാമൻകുളങ്ങര വരെയുള്ള രണ്ട് കിലോമീറ്റർ ദൂരം യുവാവ് കടന്ന് പോകാനനുവദിക്കാതെ യാത്ര ചെയ്തത്. ബസിലുണ്ടായിരുന്ന യാത്രക്കാരി പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ വൈറലായി.
ബുധനാഴ്ച ഉച്ചയ്ക്ക് 12.45-ഓടെയായിരുന്നു സംഭവം. ആൽത്തറമൂട് സിഗ്നലിൽ നിന്ന് ബസ് എടുത്ത സമയത്ത് സൈഡ് ലഭിക്കാനായി ബൈക്കിന് പിന്നിൽ ഹോണടിച്ചതോടെയാണ് യുവാവ് ബൈക്കുമായി വഴി തരാതെ മുന്നിലേക്ക് കയറിയതെന്ന് ഹരിപ്പാട് ഡിപ്പോയിലെ ബസിന്റെ ഡ്രൈവറായ ഷോബു പറഞ്ഞു. ഇയാൾ കൈ കൊണ്ട് അശ്ലീല ആംഗ്യം കാട്ടുകയും അസഭ്യം പറയുകയും ചെയ്തതായും പരാതിയുണ്ട്. ബൈക്ക് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി ശക്തികുളങ്ങര എസ്.എച്ച്.ഒ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |