പരവൂർ: പൂതക്കുളം പഞ്ചായത്തിൽ ജൈവവൈവിദ്ധ്യ പാർക്കിന്റെ നിർമ്മാണം ആരംഭിച്ചു. ജൈവവൈവിദ്ധ്യം സംരക്ഷിക്കുകയും കുട്ടികളിലും മുതിർന്നവരിലും പരിസ്ഥിതി ബോധം ഉണ്ടാക്കുകയുമാണ് ലക്ഷ്യം. ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്.അമ്മിണിയമ്മ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.ജി.ജയ, ബ്ലോക്ക് പ്രസിഡന്റ് എൻ.സദാനന്ദൻ പിള്ള, ജില്ലാ പഞ്ചായത്ത് അംഗം എ.ആശാദേവി, അഡ്വ.എൻ.കെ.ശ്രീകുമാർ, സനിത രാജീവ്, സുനിൽ കുമാർ, ജീജ സന്തോഷ്, ലൈല ജോയി, സുരേഷ്കുമാർ, സെക്രട്ടറി വി.ജി.ഷീജ, മനോജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |