ഓച്ചിറ: എസ്.എൻ.ഡി.പി യോഗം പ്രയാർ തെക്ക് ആലുംപീടിക 199ാം നമ്പർ ശാഖാ ഗുരുക്ഷേത്രത്തിന്റെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുയോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എസ്. വിനോദ് സ്വാഗതം പറഞ്ഞു. കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ മെരിറ്റ് അവാർഡ് വിതരണം നിർവഹിച്ചു. എൽ. ദേവദാസ് അഴീക്കൽ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ എം. രാധാകൃഷ്ണൻ, വരവിള ശ്രീനി, ബി. ശ്രീകുമാർ, ടി.കെ. രാജൻ, രാകേഷ് പനവേലിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |