കൊല്ലം: സഹകരണ ബാങ്കുകളെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സഹകരണ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻകം ടാക്സ് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ചിന് ശേഷം നടന്ന ധർണ എൻ.എസ് സഹകരണ ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സഹകരണ സംരക്ഷണ സമിതി ജില്ലാ ചെയർമാൻ അഡ്വ. എം.സി. ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ കെ. സേതുമാധവൻ സ്വാഗതം പറഞ്ഞു. ജി.എസ്. ജയലാൽ എം.എൽ.എ, കെ.സി. രാജൻ, തൊടിയൂർ രാമചന്ദ്രൻ, എസ്. വിക്രമൻ, ജി.ആർ. രാജീവൻ, പ്രദീപ്, അശോകൻ കുറങ്ങപ്പള്ളി, വിൽസൺ ആന്റണി, വേണു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |