കൊല്ലം: കൊല്ലം എസ്.എൻ കോളേജിൽ എൻ.എസ്.എസിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി. കോളേജ് പ്രിൻസിപ്പൽ ഡോ .ആർ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.നൗഷാദ് എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. കന്റോൺമെന്റ് വാർഡ് കൗൺസിലർ അഡ്വ. എ.കെ.സവാദ് സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.എസ് .വിദ്യ സ്വാഗതവും ഡോ. എൻ. ഷാജി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |