കൊല്ലം: ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളുടെ ഇംഗ്ലീഷ് ആശയ വിനിമയ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി കൊട്ടാരക്കര കരിയർ ഡെവലപ്പ്മെന്റ് സെന്ററിൽ 20 ദിവസത്തെ സൗജന്യ ഇംഗ്ലീഷ് കമ്മ്യുണിക്കേഷൻ ഡെവലപ്പ്മെന്റ് പ്രോഗ്രാം നടത്തുന്നു. ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ ബിരുദം ഉള്ളവർക്ക് മുൻഗണന. പ്രായ പരിധി 18നും 35നും ഇടയിൽ. 30 പേർക്കാണ് പ്രവേശനം. പരിശീലനത്തിൽ പങ്കെടുക്കാൻ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മാർച്ച് 10നകം അപേക്ഷ നൽകണം. അപേക്ഷ ഫാറം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ലഭ്യമാണ്.ഫോൺ: 0474 2457212.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |