കൊല്ലം: മത്സ്യത്തൊഴിലാളികൾക്ക് മത്സ്യഫെഡ് വ്യക്തിഗത അപകട ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നു. പൂർണ അംഗവൈകല്യത്തിന് പത്തു ലക്ഷം രൂപ, ഭാഗികമായ കേസിൽ പരമാവധി അഞ്ചുലക്ഷം. ആശുപത്രിവാസവും ഭാഗിക അംഗവൈകല്യത്തിനും രണ്ടുലക്ഷം രൂപയാണ് ലഭിക്കുക.
മരിച്ചയാളുടെ 25 വയസിൽ താഴെ പ്രായമുള്ള മക്കളുടെ പഠനാവശ്യത്തിന് ഒരാൾക്ക് 5000 രൂപ ക്രമത്തിൽ രണ്ട് കുട്ടികൾക്ക് വരെ ഒറ്റത്തവണത്തേയ്ക്ക് ധനസഹായം ലഭിക്കും.
18 നും 70 നും മദ്ധ്യേ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. 29ന് മുമ്പ് പ്രീമിയം തുകയായ 389 രൂപ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ അടയ്ക്കണം. ഇൻഷ്വറൻസ് കാലാവധി 2022 ഏപ്രിൽ ഒന്ന് മുതൽ 2023 മാർച്ച് 31 വരെയാണ്. ഫോൺ: ജില്ലാ ഓഫീസ് 9526041229, ക്ലസ്റ്റർ ഓഫീസുകൾ: 9526041072, 9526041293, 9526041324, 9526041178, 9526042211, 9526041325.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |