കൊല്ലം: മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന പൊതുപണിമുടക്കിൽ നിന്ന് വ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എല്ലാ സംഘടനകൾക്കും സ്വന്തം ആവശ്യത്തിന് സമരം ചെയ്യാവുന്നതാണ്. എന്നാൽ ഈ സമരവുമായി നേരിട്ട് ബന്ധവുമില്ലാത്ത വിഭാഗങ്ങളെ സമരത്തിലേക്ക് നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നത് ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
പണിമുടക്ക് ദിവസം തുറക്കുന്ന കടകൾക്ക് സംരക്ഷണം നൽകാൻ സർക്കാരും പൊലീസും തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, ഭാരവാഹികളായ എസ്. കബീർ, ബി. രാജീവ്, കെ. രാമഭദ്രൻ, എൻ. രാജീവ്, ജോജോ.കെ. എബ്രഹാം, എ.കെ. ഷാജഹാൻ, എ. അൻസാരി, ആന്റണി പാസ്റ്റർ, നവാസ്, എസ്. രമേശ്കുമാർ, ഡി. വാവാച്ചൻ, ബി. വേണുഗോപാലൻ നായർ, ആർ. ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |