SignIn
Kerala Kaumudi Online
Saturday, 27 April 2024 4.05 AM IST

ടൂർ സർവീസിൽ കീശ നിറച്ച് ആനവണ്ടി

bus

കൊല്ലം: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കണ്ടെത്തിയ പുതിയ വഴിയായ ബഡ്ജറ്റ് ടൂറിസത്തിൽ കെ.എസ്.ആർ.ടി.സിയുടെ കീശ നിറയുന്നു. കൊല്ലം ഡിപ്പോയിൽ നിന്നുള്ള മൂന്നാർ ട്രിപ്പ് വളരെ കുറച്ച് ദൂരം ഓടി കൂടുതൽ വരുമാനം നേടുകയാണ്. 56 രൂപയാണ് സാധാരണ ഫാസ്റ്റ് സർവീസിന്റെ ഒരു കിലോ മീറ്ററിൽ നിന്നുള്ള വരുമാനം (ഇ.പി.കെ.എം). എന്നാൽ മൂന്നാർ ട്രിപ്പിന്റേത് 97.50 രൂപയാണ്.

ശനി, ഞായർ ദിവസങ്ങളിലും മറ്റ് പൊതുഅവധി ദിനങ്ങളിലുമാണ് കൊല്ലം ഡിപ്പോയിൽ നിന്ന് മൂന്നാർ ട്രിപ്പ്. മറ്റ് ദിവസങ്ങളിൽ ദീർഘദൂര സർവീസിന് ഉപയോഗിക്കുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് ട്രിപ്പിന് ഉപയോഗിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ 25000 രൂപയാണ് ഫാസ്റ്റ് പാസഞ്ചറുകളുടെ ശരാശരി വരുമാനം. അങ്ങനെ രണ്ട് ദിവസം കൊണ്ട് 50000 രൂപ ലഭിക്കും. എന്നാൽ ഈ ബസ് രണ്ട് ദിവസം കൊണ്ട് മൂന്നാർ പോയി വരുമ്പോൾ 57500 രൂപയാണ് ആകെ വരുമാനം. ഇതിന് പുറമേ ഡീസൽ ചെലവിലും ലാഭമുണ്ട്. ശരാശരി 900 കിലോമീറ്ററെങ്കിലും രണ്ട് ദിവസം കൊണ്ട് ഫാസ്റ്റ് പാസഞ്ചർ ഓടും. എന്നാൽ രണ്ട് ദിവസത്തെ മൂന്നാർ ട്രിപ്പിന്റെ ആകെ ദൂരം 590 കിലോ മീറ്റർ മാത്രമാണ്. ഫലത്തിൽ 310 കിലോ മീറ്റർ കുറച്ചോടിയാണ് സാധാരണ സർവീസിനേക്കാൾ കൂടുതൽ വരുമാനം നേടുന്നത്.

കൊല്ലം ഡിപ്പോയിൽ നിന്ന് ആദ്യം ആരംഭിച്ച റോസ്മല സർവീസും ലാഭമായിരുന്നു. ഇപ്പോൾ പാലരുവിയിൽ വെള്ളം കുറവായത് കൊണ്ട് സർവീസ് താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്.

ഇ.പി.കെ.എം

സാധാരണ ഫാസ്റ്റ് സർവീസ്: 56 രൂപ

മൂന്നാർ ട്രിപ്പ്: 97.50 രൂപ

കുറഞ്ഞ ചെലവിൽ മൂന്നാർ ടൂർ

1. രാവിലെ 5.15ന് കൊല്ലം ഡിപ്പോയിൽ നിന്ന് വാഗമണ്ണിലേക്ക് പുറപ്പെടും

2. അഡ്വഞ്ചർ പാർക്ക്, പൈൻ കാട്, ഇടുക്കി ചെറുതോണി അണക്കെട്ട് തുടങ്ങിയവ സന്ദർശിച്ച് രാത്രി മൂന്നാറിലെത്തും

3. തൊട്ടടുത്ത ദിവസം മൂന്നാർ ടോപ്പ് സ്റ്റേഷൻ, ബൊട്ടാണിക്കൽ ഗാർഡൻ, തേയില തോട്ടങ്ങൾ, മാട്ടുപ്പെട്ടി ഡാം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് പിറ്റേന്ന് പുലർച്ചെ രണ്ടിന് കൊല്ലം ഡിപ്പോയിൽ മടങ്ങിയെത്തും

4. 100 രൂപ മൂന്നാർ ഡിപ്പോയിൽ രാത്രി താമസത്തിന് വോൾവോ ബസുകളിൽ തയ്യാറാക്കിയിട്ടുള്ള ബർത്തിനുള്ള തുകയാണ്

മൂന്നാർ ട്രിപ്പ് ടിക്കറ്റ് ചാർജ്: ₹ 1150 (ഒരാൾക്ക്)​

""

ഈമാസത്തെ മൂന്നാർ ട്രിപ്പുകളിലെ സീറ്റുകൾ നിറഞ്ഞു കഴിഞ്ഞു. അടുത്ത മാസത്തേക്കുള്ള ബുക്കിംഗാണ് ഇപ്പോൾ നടക്കുന്നത്.

കെ.എസ്.ആർ.ടി.സി അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.