കൊല്ലം: ഹയർ സെക്കൻഡറി അദ്ധ്യാപികയും കവയിത്രിയും സാഹിത്യകാരിയുമായ രശ്മിരാജിന്റെ ബാലസാഹിത്യ കൃതിയായ "കാളവണ്ടി " പുസ്തക പ്രകാശനം തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ നടന്നു.
മന്ത്രി ജി.ആർ.അനിൽ പ്രകാശനം നിർവഹിച്ചു. സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ പുസ്തകം ഏറ്റുവാങ്ങി. ഡോ. എഴുമറ്റൂർ രാജരാജവർമ്മ, ഡോ. രാജേന്ദ്രൻ പിള്ള, ഡോ. എം.ആർ. തമ്പാൻ, പള്ളിയറ ശ്രീധരൻ, ശ്രീകല ചിങ്ങോലി, മാരനല്ലൂർ സുധി എന്നിവർ പങ്കെടുത്തു. കൊല്ലം ഏരൂർ സ്വദേശിയാണ് രശ്മിരാജ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |