SignIn
Kerala Kaumudi Online
Saturday, 27 April 2024 9.07 AM IST

രാജ്യവികസനത്തിൽ സർക്കാരിതര സംഘടനകൾക്ക് നിർണ്ണായക പങ്ക് : വി. മുരളീധരൻ

onattukara
ഓണാട്ടുകര സ്വാശ്രയ സമതിയുടെ പ്രഥമ ഓണാട്ടുകര സംസ്കൃതി പുരസ്കാരം കേന്ദ്രമന്ത്രി വി. മുരളീധരൻ ചരിത്രകാരനും വസ്തുവിദഗ്ധനുമായ എം. ജി .ശശിഭൂഷണ് നൽകുന്നു

ഓച്ചിറ: വികസനമെന്നത് സർക്കാരുകളുടെ മാത്രം ചുമതലയല്ലെന്നും സർക്കാരിതര സംഘടനകൾക്ക് ഇക്കാര്യത്തിൽ പ്രധാനപങ്ക് വഹിക്കാനുണ്ടെന്നും കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. ഓണാട്ടുകര സ്വാശ്രയ സമതി ഏർപ്പെടുത്തിയ പ്രഥമ ഓണാട്ടുകര സംസ്കൃതി പുരസ്കാരം ചരിത്രകാരനും വസ്തുവിദഗ്ദ്ധനുമായ ഡോ.എം.ജി .ശശിഭൂഷണ് നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ മൂല്യങ്ങളിൽ നിന്നുകൊണ്ട് രാഷ്ട്ര വികസനത്തിൽ പങ്കാളികളാകാൻ ഇന്ത്യയിലും വിദേശത്തുമുള്ള നമ്മുടെ യുവതീ, യുവാക്കൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

വികസനം അർത്ഥവത്താകണമെങ്കിൽ പൂർവികർ പരിവർത്തനത്തിന് ചെയ്ത സംഭാവനകൾ തിരിച്ചറിയണമെന്ന് ഡോ.എം.ജി.ശശിഭൂഷൺ അഭിപ്രായപ്പെട്ടു. സി.ആർ.മഹേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഓണാട്ടുകര സ്വാശ്രയ സമിതി പ്രസിഡന്റ് ഡോ.ജി.മധു അദ്ധ്യക്ഷനായിരുന്നു. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി, മുൻ അഡിഷണൽ സെക്രട്ടറി ടി.ജെ.ഉണ്ണികൃഷ്ണൻ, ഓച്ചിറക്ഷേത്ര ഭരണ സമിതി സെക്രട്ടറി അഡ്വ.കെ.ഗോപിനാഥൻ, വൈസ് പ്രസിഡന്റ് പാറയിൽ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഓണാട്ടുകര സ്വാശ്രയ സമിതി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ആർ.ധനരാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ.പി.ബിജു നന്ദിയും പറഞ്ഞു. സുരേഷ് കായംകുളം രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഓണാട്ടുകര സംസ്കൃതി പുരസ്ക്കാരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.