SignIn
Kerala Kaumudi Online
Saturday, 27 April 2024 5.22 AM IST

വീണ്ടും വെളിച്ചം പരത്തി വിളക്കുമാടം

light

കൊല്ലം: രണ്ട് വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം തങ്കശേരി ലൈറ്റ് ഹൗസ് തുറന്നപ്പോൾ സന്ദർശകരുടെ തിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ 700 ലധികം പേരാണ് ലൈറ്റ് ഹൗസ് സന്ദർശിച്ചത്.

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് 2020 മാർച്ച് 10ന് അടച്ച ലൈറ്റ് ഹൗസ് മേയ് ഒന്ന് മുതലാണ് തുറന്നുകൊടുത്തത്. തിങ്കൾ ഒഴികെ എല്ലാ ദിവസവും രാവിലെ 10മുതൽ വൈകിട്ട് 6വരെ സന്ദർശകർക്ക് പ്രവേശിക്കാം. ലഘുഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും കിയോസ്കും പുതുതായി ആരംഭിച്ചു. 12 വയസിൽ താഴെയുള്ളവർക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കം 10 രൂപയാണ് പ്രവേശന ഫീസ്. മറ്റുള്ളവർക്ക് ഫീസ് 20 രൂപ. മൂന്ന് വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യമായിരിക്കും.

തലയെടുപ്പോടെ ചരിത്ര സ്മാരകം

1. വിദേശാധിപത്യ ശേഷിപ്പും ചരിത്ര സ്മാരകവുമാണ് ലൈറ്റ് ഹൗസ്

2. കപ്പലുകൾക്കും മത്സ്യബന്ധന ബോട്ടുകൾക്കും ദിശയറിയുകയാണ് ലക്ഷ്യം

3. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ലൈറ്റ് ഹൗസുകളിൽ ഒന്ന്

4. അഴീക്കൽ ലൈറ്റ് ഹൗസ് വന്നതോടെ ആ സ്ഥാനം നഷ്ടമായി

5. സന്ദർശകർക്കായി ലിഫ്ട് സൗകര്യം

നിർമ്മിച്ചത്: 1902ൽ

ഉയരം: 144 അടി

പടികൾ: 193

ഇന്ത്യൻ ലൈറ്റ് ഹൗസ് ചീഫ് എൻജിനിയറുടെ നേതൃത്വത്തിൽ പുതുക്കിപ്പണിത് ലിഫ്ട് സ്ഥാപിച്ചതോടെയാണ് കൂടുതൽ സഞ്ചാരികൾ എത്തിത്തുടങ്ങിയത്.

ലൈറ്റ് ഹൗസ് അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.