കൊല്ലം: പൊന്മുടിയിലെ മൂടൽമഞ്ഞ് ആസ്വദിച്ച് നെയ്യാർ ഡാം, കോട്ടൂർ ആന പരിപാലനകേന്ദ്രം എന്നിവ കണ്ട് ആനവണ്ടിയിൽ കൊല്ലത്ത് തിരിച്ചെത്താം. കെ.എസ്.ആർ.ടി.സി യൂണിറ്റിൽ നിന്ന് പൊന്മുടി - നെയ്യാർ ഡാം ഉല്ലാസയാത്ര 14,15 തീയതികളിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചു.
14ന് രാവിലെ 6ന് ആരംഭിച്ച് പൊന്മുടി, നെയ്യാർ ഡാം, കോട്ടൂർ ആന പരിപാലന കേന്ദ്രം എന്നിവ സന്ദർശിച്ച് രാത്രി 9 ഓടെ കൊല്ലം ഡിപ്പൊയിൽ തിരിച്ചെത്തും. കോട്ടൂരിൽ കുട്ടവഞ്ചി യാത്രയ്ക്കും നെയ്യാർ ഡാമിൽ ബോട്ടിംഗിനും സൗകര്യമുണ്ട്. ഫോൺ: 8921950903, 9496675635.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |