കൊല്ലം: ബാങ്ക് ജീവനക്കാരിലെ കലാകാരന്മാരുടെയും കലയെ സ്നേഹിക്കുന്നവരുടെയും കൂട്ടായ്മയായ ടാലന്റഡ് ബാങ്കേഴ്സിന്റെ ദ്വിദിനസംഗമം കൊല്ലത്ത് നടന്നു.
ബാങ്ക് ജീവിതത്തിന്റെ പിരിമുറക്കങ്ങളിൽ നിന്ന് മോചനം നേടാനും കലാപരമായ കഴിവുകൾ കണ്ടെത്താനും തുടച്ചുമിനുക്കാനുമുള്ള ഈ വേദി മാതൃകാപരമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംഗീത സംവിധായകൻ ഭരത് ലാൽ പറഞ്ഞു.
എസ്.ബി.ടി റിട്ട. ചീഫ് മാനേജർ രമേഷ് കുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനിലുണ്ണിത്താൻ സ്വാഗതവും കെ.ആർ.രവിമോഹൻ നന്ദിയും പറഞ്ഞു. സ്വപ്നരാജ്, വിജയകുമാർ കൈപ്പള്ളി എന്നിവർ സംസാരിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറുനൂറോളും പേർ പങ്കെടുത്ത സംഗമത്തിൽ 80 ഓളം കലാപരിപാടികൾ അവതരിപ്പിച്ചു.
ബാങ്ക് ജീവനക്കാർ വരച്ച ചിത്രങ്ങൾ, ഫോട്ടോകൾ, കൗതുകവസ്തുക്കൾ, കാർഷിക, ഭക്ഷ്യ ഉത്പന്നങ്ങൾ, പുസ്തകങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും ഇതിനോടൊപ്പം നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |