കൊല്ലം: ശുചിത്വ മിഷൻ സംഘടിപ്പിച്ച ' സ്വച്ഛ് ടെക്നോളജി ചലഞ്ച് ' മത്സരത്തിൽ അമൃത വിശ്വവിദ്യാപീഠം ടീമിന് ഒന്നാം സ്ഥാനം. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് കെട്ടിട നിർമ്മാണത്തിനുള്ള കട്ടകൾ നിർമ്മിക്കുന്ന പദ്ധതിയാണ് ടീം അവതരിപ്പിച്ചത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി എം.വി.ഗോവിന്ദനിൽ നിന്ന് അമൃത സ്കൂൾ ഒഫ് എൻജിനിയറിംഗിലെ സിവിൽ എൻജി. വിഭാഗം ചെയർപേഴ്സൺ ഡോ. മിനി.കെ. മാധവ് കാഷ് അവാർഡും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. പ്രൊഫസർമാരായ ഡോ.മിനി കെ.മാധവ്, ഡോ. കെ.ജയനാരായണൻ, അമൃതയിലെ ഗവേഷകനായ ഹരീഷ് മോഹൻ എന്നിവരടങ്ങുന്ന സംഘമാണ് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |