കൊല്ലം: ക്ഷേമനിധി പദ്ധതിയിലെ തൊഴിലാളികളുടെ അംഗത്വം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ദിവാകരൻ ആവശ്യപ്പെട്ടു. യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശിക ഒടുക്കുന്നതിന് സെപ്തംബർ 30 വരെ സമയപരിധി ദീർഘിപ്പിക്കാനും യോഗം തീരുമാനിച്ചു. രഞ്ജിത്.പി.മനോഹർ, എൻ.ഉണ്ണിക്കൃഷ്ണൻ, ഇബ്രാഹിം കുട്ടി, കെ.ബാലൻ, എ.സി.കൃഷ്ണൻ, കെടി.വിമലൻ, അഡ്വ. അജി ഫ്രാൻസിസ്, എൻ.കെ.സി. ബഷീർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |