കൊല്ലം: കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ കലാ-കായിക വേദിയായ ജ്വാലയുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര ഗവ. ബോയ്സ് ഹൈസ്കൂളിൽ സാംസ്കാരിക സായാഹ്നവും അനുമോദനവും സംഘടിപ്പിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ പ്രഭാഷണം നടത്തി. ഒ.എൻ.വി യുവ സാഹിത്യ പുരസ്കാരം നേടിയ കൊട്ടാരക്കര ജില്ലാ ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് അരുൺ കുമാർ അന്നൂരിന് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനിൽ കുമാർ ഉപഹാരം നൽകി. ജില്ലാ പ്രസിഡന്റ് ബി.പ്രശോഭദാസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.ആർ.അജു സ്വാഗതവും ജ്വാല കൺവീനർ ആർ.രതീഷ് കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |