കൊല്ലം: വീരശൈവ ഉപവിഭാഗങ്ങളായ കുരുക്കൾ, ഗുരുക്കൾ, ചെട്ടി, ചെട്ടിയാർ, സാധുചെട്ടി എന്നീ പേരിൽ അറിയപ്പെടുന്നവർക്ക് വീരശൈവ ഒ.ബി.സി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് സർക്കാർ ഗസറ്റ് വിജ്ഞാപനം നടത്തണമെന്നാണ് ഓൾ ഇന്ത്യാ വീരശൈവസഭ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിന്റെ ആവശ്യം. എന്നാൽ ചെട്ടി, സാധുചെട്ടി സമുദായങ്ങൾ നിലവിൽ സംസ്ഥാന ഒ.ബി.സി ലിസ്റ്റിൽ 8-ാം പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. അതിനാൽ ചെട്ടി സമുദായം ഓൾ ഇന്ത്യാ വീരശൈവസഭയുടെ ഉപവിഭാഗമാണെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് കേരള ചെട്ടി മഹാസഭ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |