കൊല്ലം: ആയുഷ് മന്ത്രാലയവുമായി സഹകരിച്ച് ആർട്ട് ഒഫ് ലിവിംഗ് ഇന്റർനാഷണൽ യോഗാദിനം 21ന് രാജ്യത്താകെ ആചരിക്കും. ഇതിന്റെ ഭാഗമായി ആർട്ട് ഒഫ് ലിവിംഗ് ജില്ലാ കമ്മിറ്റി 20ന് വൈകിട്ട് 5ന് കൊല്ലം തോപ്പിൽ കടവ് ആർട്ട് ഒഫ് ലിവിംഗ് ആശ്രമത്തിൽ 'യോഗ ചലഞ്ച്' സംഘടിപ്പിക്കും. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ നാൽപ്പതോളം സെന്ററുകളിൽ 21ന് രാവിലെ യോഗാ ചലഞ്ച് ഉണ്ടായിരിക്കും. 20ന് നടക്കുന്ന ജില്ലാ തല പരിപാടിയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാനും കാണാനും അവസരം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ സെക്രട്ടറി കെ.എസ്. അനിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |