അഞ്ചൽ: അദ്ധ്യാപക ദമ്പതികളുടെ മകൾക്ക് പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്ക്. കൈപ്പള്ളിയിൽ ഷാജി - അനുമോൾ ദമ്പതികളുടെ മകൾ സാനി.കെ.ഷാജിക്കാണ് മിന്നും വിജയം. ഏരൂർ ഹയർ സെക്കൻഡറി സ്കൂളിലെ കൊമേഴ്സ് വിദ്യാർത്ഥിനിയാണ്. പരീക്ഷാ ഫലം അറിഞ്ഞത് മുതൽ ബന്ധുക്കളുടെയും നാട്ടുകാരെയും ജനപ്രതിനിധികളുടെയും അഭിനന്ദന പ്രവാഹമാണ്. പ്ലസ് വൺ പരീക്ഷയിൽ ഫുൾ മാർക്ക് നേടിയപ്പോൾ തന്നെ പ്ലസ് ടുവിനും വിജയം ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഇടമുളയ്ക്കൽ ജവഹർ ഹൈസ്കൂൾ അദ്ധ്യപികകൂടിയായ മാതാവ് അനുമോൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |