SignIn
Kerala Kaumudi Online
Saturday, 27 April 2024 4.36 AM IST

സ്വാമി ശാശ്വതികാനന്ദ സമാധി ദിനാചരണം

കൊല്ലം: സ്വാമി ശാശ്വതികാനന്ദയുടെ 20-ാമത് സമാധി ദിനാചരണം ഇന്ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9ന് ശിവഗിരി മണ്ഡപത്തിൽ സമൂഹ പ്രാർത്ഥന.

വൈകിട്ട് 3.30ന് കൊല്ലം പുളിയത്ത് മുക്ക് എസ്.ആർ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ ട്രസ്റ്റ് ചെയർപേഴ്സൺ ശാന്തകുമാരി അദ്ധ്യക്ഷയാകും. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ്‌ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ജില്ലാ കളക്ടർ അഫ്സാനാ പർവീൺ കാഷ് അവാർഡുകളും മേയർ പ്രസന്ന ഏണസ്റ്റ് കാൻസർ രോഗികൾക്കുള്ള ചികിത്സാ സഹായവും എം.നൗഷാദ് എം.എൽ.എ പ്ലസ് ടു കുട്ടികൾക്കുള്ള കാഷ് അവാർഡുകളും വിതരണം ചെയ്യും. സ്വാമി ശാശ്വതികാനന്ദയുടെ സഹോദരിയും ട്രസ്റ്റ് ചെയർപേഴ്സണുമായ ശാന്തകുമാരി, സംഘാടകസമിതി സെക്രട്ടറി കെ.ഹർഷകുമാർ, കൺവീനർമാരായ രാധാകൃഷ്ണൻ, മോഹൻലാൽ. കമ്മിറ്റി അംഗം സുദർശനൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.