കൊട്ടാരക്കര: പുത്തൂർ ,പാങ്ങോട് ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശല്യതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒരു മാസത്തെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. നടുവേദന, ടെന്നീസ് എൽബോ, ഉണങ്ങാത്ത മുറിവുകൾ, വൈറ്റമിൻ ഡി, ഡെഫിഷ്യൻസി എന്നിവയ്ക്കാണ് സൗജന്യ ചികിത്സ ലഭിക്കുന്നത്. പൈൽസ്, ഫിഷർ, ഫിസ്റ്റുല എന്നീ രോഗങ്ങളുടെ നിർണയ ക്യാമ്പും നടത്തും. ഇന്ന് ക്യാമ്പിന് തുടക്കമാകും. ആഗസ്റ്റ് 5 വരെ എല്ലാ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1വരെ ആശുപത്രിയിലാണ് മെഡിക്കൽ ക്യാമ്പ് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |