കൊല്ലം: ശങ്കേഴ്സ് ആശുപത്രിയിൽ വിപുലീകരിച്ച ഹീമോ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം സീനിയർ നെഫ്രോളജിസ്റ്റ് ഡോ. പ്രവീൺ നമ്പൂതിരി നിർവഹിച്ചു. ഹോസ്പിറ്റൽ സെക്രട്ടറി ഇൻ ചാർജ് എൻ. രാജേന്ദ്രൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ പി. സുന്ദരൻ, അനിൽ മുത്തോടം, മെഡിക്കൽ സൂപ്രണ്ട് ഡോ.ശ്യാം പ്രസാദ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. മീന അശോകൻ തുടങ്ങിയവർ പങ്കെടുത്തു. ഡോ.പ്രവീൺ നമ്പൂതിരിയുടെയും സീനിയർ അനസ്തറ്റിസ്റ്റ് ഡോ. ബിന്ദു സുധീരന്റെയും നേതൃത്വത്തിൽ ഇന്ന് മുതൽ 24 മണിക്കൂറും യൂണിറ്റ് സജ്ജമായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |