പാരിപ്പള്ളി: അമൃത ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസിന്റെ ആഭിമുഖ്യത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ രക്തദാനക്യമ്പ് സംഘടിപ്പിച്ചു. പതിനെട്ടു വയസ് പൂർത്തിയായ എസ്.പി.സി സൂപ്പർ സീനിയർ കേഡറ്റുകളും നിലവിലെ കേഡറ്റുകളുടെ രക്ഷിതാക്കളുമാണ് രക്തം ദാനം ചെയ്യാനെത്തിയത്. പാരിപ്പള്ളി എസ്.എച്ച്.ഒ അൽ ജബ്ബർ രക്ത ദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ. ജയചന്ദ്രൻ, ഡോക്ടർമാരായ സൂനം ജോൺ, പി.എസ്.ഷിജി, ദിവ്യ, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ സുഭാഷ്, നൗഷാദ്, സി.പി.ഒമാരായ എ.സുഭാഷ്ബാബു, എൻ.ആർ. ബിന്ദു , എസ്.വി.സി സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ഗോപിക, കൊല്ലം സിറ്റി കോ- ഓർഡിനേറ്റർ കസ്തൂർബ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |